ഫഹദ് ഫാസിൽ ചിത്രം കാർബൺ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വേണു സംവിധാനം ചെയ്ത ഈ ചിത്രം സാധാരണ പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഫഹദ് ഫാസിലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ശ്കതി എന്ന് പറയാം. സംവിധായകൻ സത്യൻ അന്തിക്കാട് അടക്കം ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിരുന്നു. ഫഹദ് ഫാസിലിനെ പോലെ തന്നെ ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അവരിൽ പ്രധാനിയാണ് പ്രശസ്ത നടനായ കൊച്ചു പ്രേമൻ. ഈ ചിത്രത്തിൽ പിള്ളേച്ചൻ എന്ന കഥാപാത്രത്തെയാണ് കൊച്ചു പ്രേമൻ അവതരിപ്പിക്കുന്നത്.
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കൊട്ടാരത്തിലെ കാര്യസ്ഥന്റെ വേഷമാണ് കൊച്ചു പ്രേമൻ ചെയ്തിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ കൊച്ചു പ്രേമൻ പ്രേക്ഷകരെ ചിരിപ്പിച്ചും കുറച്ചൊന്നു പേടിപ്പിച്ചും തന്റെ വേഷം ഭംഗിയാക്കി എന്ന് പറയാം. ഫഹദ് ഫാസിലുമൊത്തുള്ള കൊച്ചു പ്രേമന്റെ കോമ്പിനേഷൻ രംഗങ്ങൾ ഗംഭീരമായിരുന്നു. ഫഹദിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പരിചയ സമ്പന്നനായ കൊച്ചു പ്രേമൻ കാഴ്ച വെച്ചത് എന്ന് ഒട്ടും സംശയം ഇല്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. കൊച്ചു പ്രേമൻ എന്ന നടന്റെ ഒരു ഗംഭീര തിരിച്ചു വരവ് തന്നെയാണ് കാർബൺ നമ്മുക്ക് സമ്മാനിച്ചത്. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ റിയലിസ്റ്റിക് ത്രില്ലർ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച തുടക്കമാണ് കാർബൺ നേടിയെടുത്തിരിക്കുന്നതെന്നു പറയാം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.