പ്രശസ്ത സംവിധായകൻ എം എ നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രം നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. എം എ നിഷാദ് തന്നെ കഥ എഴുതിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്ന് ആണ് . ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വളരെ ശ്കതമായ ഒരു വിഷയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ജലക്ഷാമം ആണ് ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയം. അതുപോലെ തന്നെ ശ്കതമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത് ജയപ്രദ ആണ്. മോഹൻലാൽ നായകനായ പ്രണയം എന്ന ചിത്രത്തിന് ശേഷം ജയപ്രദ മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കിണർ . കെണി എന്ന പേരിൽ ഈ ചിത്രം തമിഴിലും ഒരുക്കിയിട്ടുണ്ട്.
ഇന്ദിര എന്ന കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയപ്രദക്ക് പുറമെ രേവതി, പശുപതി, രഞ്ജി പണിക്കർ, സുനിൽ സുഗത, സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, ഭഗത് മാനുവൽ, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സോഹൻ സീനുലാൽ, സീമ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. എം ജയചന്ദ്രൻ സംഗീതം നൽകിയ കിണറിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ് ആണ്.
ഇരുപത്തിയേഴു വർഷത്തിന് ശേഷം ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളായ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഒരുമിച്ചു പാടിയ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട്. കിണറിന്റെ ട്രെയ്‌ലറും മേൽ പറഞ്ഞ ഗാനവും മികച്ച ശ്രദ്ധ നേടി എടുത്തിരുന്നു. കേരളാ- തമിഴ് നാട് അതിർത്തി പ്രദേശത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.