കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ സുഗീത് ഒരുക്കുന്ന ചിത്രമാണ് കിനാവള്ളി. ബേസ്‌ഡ് ഓൺ എ ഫേക് സ്റ്റോറി എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ . കിനാവള്ളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരുന്നു. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു കണ്ണന്താനം ഫിലിംസിന്റെ ബാനറിൽ മനീഷ് തോമസ് ആണ്. ശ്യാം ശീതൾ എ പി, വിഷ്ണു രാമചന്ദ്രൻ എന്നിവർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് നവാഗതനായ വിവേക് മേനോൻ ആണ്. അദ്ദേഹമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കു വെച്ചത്.
നവീൻ പി വിജയൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ശാശ്വത് എന്ന പുതുമുഖമാണ്. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് അറിയുന്നത്. കൂടുതലും പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ ക്യാമറക്കു മുന്നിലും പിന്നിലുമായി ജോലി ചെയ്യുന്നത്. മൂന്നു നായകന്മാരും , രണ്ടു നായികമാരും ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നു. സുഗീത് ഒരുക്കിയ ശിക്കാരി ശംഭു ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്തു ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ആണ് സുഗീത് തന്റെ കൂടുതൽ ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക്ബസ്റ്റർ ആയ ഓർഡിനറി എന്ന ചിത്രം ഒരുക്കി അരങ്ങേറിയ സുഗീത് കുഞ്ചാക്കോ ബോബനെ വെച്ച് ത്രീ ഡോറ്റ്‌സ്, മധുര നാരങ്ങാ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.