‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലപ്പുഴ ജിംഖാന എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഖാലിദ് റഹ്മാൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണം രചിച്ചത് രതീഷ് രവിയാണ്.
ജിംഷി ഖാലിദ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം പകരുന്നത് വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സെൻട്രൽ പിക്ക്ചേഴ്സ് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് സംവിധായകനായ മുഹ്സിൻ പരാരിയാണ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ആണ് നസ്‌ലൻ നായകനായി തിയറ്ററിലെത്തിയ അവസാനത്തെ ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം 100 കോടിക്ക് മുകളിലാണ് തിയറ്ററുകളിൽ നിന്നും നേടിയ ഗ്രോസ് കളക്ഷൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.