ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ കെ ജി എഫ് 2 ഗംഭീരമായ പ്രേക്ഷക – നിരൂപക പ്രതികരണം നേടി മുന്നേറുകയാണ്. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറാനുള്ള കുതിപ്പ് തുടങ്ങി കഴിഞ്ഞു. വലിയ ഹൈപ്പ് ഇല്ലാതെ എത്തിയ ഇതിന്റെ ആദ്യ ഭാഗം ഇരുന്നൂറു കോടിക്ക് മുകളിൽ ഗ്രോസ് നേടി ഇന്ത്യൻ മുഴുവൻ ട്രെൻഡിങ് ആയി മാറിയതോടെയാണ് ഈ രണ്ടാം ഭാഗത്തിന് വമ്പൻ ഹൈപ്പ് വന്നത്. അതോടു കൂടി ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രമായി കെ ജി എഫ് 2 മാറി. ഇപ്പോൾ ഇതിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം നോക്കിയാൽ ബോളിവുഡ് ചിത്രം ദങ്കൽ, രാജമൗലി ചിത്രങ്ങളുടെ ബാഹുബലി 2, ആർ ആർ ആർ എന്നിവക്ക് ശേഷം ആയിരം കോടി ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായി കെ ജി എഫ് 2 മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. എന്നാൽ കെ ജി എഫിന്റെ ചരിത്രം ഇത് കൊണ്ട് തീരുന്നില്ല എന്ന സൂചനയാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീൻ തരുന്നത്.
കെ ജി എഫ് ചാപ്റ്റർ മൂന്നു ഉണ്ടാകുമെന്നുള്ള വ്യക്തമായ സൂചനയാണ് സംവിധായകൻ പ്രശാന്ത് നീൽ നൽകുന്നത്. ആ ചിത്രം സംഭവിച്ചാൽ അതിനു ലഭിക്കാൻ പോകുന്ന വരവേൽപ്പ് അവിശ്വസനീയമായിരിക്കും. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ച ഈ ചിത്രത്തിലെ നായകനായി എത്തിയത് റോക്കിങ് സ്റ്റാർ യാഷ് ആണ്. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര അണിനിരന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. ഉജ്ജ്വൽ കുൽക്കർണി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.