[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളി- റാം ചിത്രം ഷൂട്ടിംഗ് പൂർത്തിയായി; ചിത്രങ്ങൾ പങ്കു വെച്ച് താരം..!

പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുകയായിരുന്നു മലയാളത്തിന്റെ യുവ താരമായ നിവിൻ പോളി. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് നിവിൻ പോളി പങ്കു വെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും നിവിൻ പോളി നേരത്തെയും ചിത്രങ്ങൾ പങ്കു വെക്കുകയും അത് വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. റാം സാറിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഭവം ആണെന്നും നിവിൻ പോളി ഈ ചിത്രങ്ങൾ പങ്കു വെച്ച് പറഞ്ഞിരുന്നു. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

മുടി നീട്ടി വളർത്തിയ തന്റെ പുത്തൻ ലുക്കിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് ആണ് ഈ നിവിൻ പോളി- റാം ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റായ വെങ്കട് പ്രഭു- ചിമ്പു- എസ് ജെ സൂര്യ ചിത്രമായ മാനാട് നിർമ്മിച്ചതും ഇവർ ആണ്. യുവാൻ ശങ്കർ രാജയാണ് ഇതുവരെ പേരിടാത്ത ഈ നിവിൻ പോളി- റാം ചിത്രത്തിന്റെ സംഗീത സംവിധായകൻ. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ പേരന്പ് ആയിരുന്നു. ഇനി നിവിൻ പോളി ചെയ്യാൻ പോകുന്നത് നവീൻ ഭാസ്കർ രചിച്ചു റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ്. രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട്‌ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള നിവിൻ ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.