യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വർഷമവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന. പൃഥ്വിരാജ് സുകുമാരനൊപ്പം വമ്പൻ താരനിരയണിനിരക്കുമെന്നു കരുതുന്ന ഈ ചിത്രത്തിലേക്ക് ഇപ്പോൾ ഒരു വലിയ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. കെ ജി എഫ് സീരീസിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുക. പൃഥ്വിരാജ് തന്നെയാണ് ഇന്നലെ ഈ വിവരം ഒഫീഷ്യലായി പുറത്ത് വിട്ടത്. രവി ബസ്‌റൂരിന്റെ വരവോടെ കാളിയൻ ഒന്നുകൂടി വലിയ ചിത്രമായി മാറിയിരിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടിയുള്ള അഭിനേതാക്കളുടെ ഓഡിഷൻ ഈ കഴിഞ്ഞ മെയ് മാസത്തിൽ നടന്നിരുന്നു.
നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയാൻ പോകുന്നത്. മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുക. സുജിത് വാസുദേവ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് നേരത്തെ സംഗീതമൊരുക്കാനിരുന്നത് ബോളിവുഡിലെ സൂപ്പർ ഹിറ്റ് ടീമായ ശങ്കർ- ഇഹ്‌സാൻ- ലോയ് ആയിരുന്നു. അവർ മാറിയാണ് രവി ബസ്‌റൂർ ആ സ്ഥാനത്തേക്ക് വന്നത്. ബാഹുബലി, കെ ജി എഫ് എന്നിവ പോലെ ഒരു ബഹുഭാഷാ ചിത്രമായി കാളിയൻ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിർവഹിക്കുന്ന ഈ ചിത്രം കർണാടകം, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ ഷൂട്ട് ചെയ്യുമെന്ന് വാർത്തകളുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.