ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. നാനൂറു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഈ കഴിഞ്ഞ ജൂലൈ എട്ടിനാണ് ഒടിടി റിലീസായി ഡിസ്‌നി ഹോട്ട് സ്റ്റാറിൽ എത്തിയത്. ഒടിടിയിൽ വന്നതിനു ശേഷവും ചിത്രത്തിന് പ്രശംസകൾ വരികയാണ്. ഇപ്പോൾ വിക്രമിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുന്നത്, കെ ജി എഫ് സീരിസ് ഒരുക്കി ജനപ്രിയനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്നാണെന്നു അദ്ദേഹം പറയുന്നു. സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സില്‍ നിന്ന് പോകുന്നില്ല എന്നും ട്വിറ്റെറിൽ കുറിച്ച അദ്ദേഹം, അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തെയും അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയെയും അഭിനന്ദിച്ചിട്ടുണ്ട്.
ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. ഇനി വിക്രം 3 എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മുഴുനീള വേഷത്തിലാണ് സൂര്യ എത്തുക. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ നരേയ്ന്‍, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് അദ്ദേഹം വിക്രം ഒരുക്കിയത്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരനും എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജുമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഇനി വരാനുള്ളത് വിക്രം 3 കൂടാതെ, കാർത്തി നായകനായ കൈതി 2 ആണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.