കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ. കെ ജി എഫ് ചാപ്റ്റർ ഒന്നിന് ശേഷം എത്തുന്ന ഈ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാം ഭാഗം എത്തുക. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ആദ്യ ടീസർ, മേക്കിങ് വീഡിയോ എന്നിവ വമ്പൻ ഹിറ്റായി മാറിയിരുന്നു. 200 കോടി രൂപക്ക് മുകളിൽ ആണ് ഇതിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്നും കൊയ്‌തതു.
കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അധീര എന്ന വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് ആണ്. ബോളിവുഡ് താരം രവീണ ഠണ്ടനും പ്രധാന വേഷത്തിലെത്തുന്ന കെ ജി എഫ് രണ്ടാം ഭാഗത്തിൽ നായികാ വേഷം ചെയ്യുന്നത് ശ്രീനിധി ഷെട്ടി ആണ്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി ബസ്രുറും എഡിറ്റ് ചെയ്യുന്നത് ശ്രീകാന്തും ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ട കെ ജി എഫ് 2 കോവിഡ് പ്രതിസന്ധി മൂലമാണ് ഈ വർഷത്തേക്ക് നീണ്ടത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.