കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ ചിത്രം ആയിരുന്നു യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ 1. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം 200 കോടി രൂപക്ക് മുകളിൽ ആണ് നേടിയെടുത്തത്. കേരളത്തിലും വൻ തരംഗം സൃഷ്ടിച്ച ആദ്യ കന്നഡ ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 1 എന്നു പറയാം. കഴിഞ്ഞ വർഷം റീലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ കെ ജി എഫ് 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു കഴിഞ്ഞു. റീലീസ് ചെയ്ത ആ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി പരക്കുകയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആരാധകരെ കോരിത്തരിപ്പിച്ച ആദ്യ ഭാഗത്തിന് ശേഷം അവരെ ത്രസിപ്പിക്കാൻ തന്നെയാണ് രണ്ടാം ഭാഗവും എത്തുന്നത് എന്ന സൂചന ഈ പോസ്റ്റർ നൽകുന്നു.
കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അധീര എന്ന വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് ആണ്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി ബസ്രുറും എഡിറ്റ് ചെയ്യുന്നത് ശ്രീകാന്തും ആണ്. കന്നഡയിൽ നിന്നുള്ള ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രീനിധി ഷെട്ടി ആണ്. അനന്ത് നാഗും ഈ ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രം ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.