ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് കെ ജി എഫ് 2 . കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തലവര മാറ്റി എഴുതിയ വിജയമാണ് ഇതിന്റെ ആദ്യഭാഗം നേടിയത്. ഇരുനൂറു കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീലും, ഇതിലെ നായകനായി എത്തിയത് റോക്കിങ് സ്റ്റാർ യാഷും ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ ആഗോള റിലീസ് ആയി എത്തുന്ന ഇതിന്റെ രണ്ടാം ഭാഗം നാളെ കേരളത്തിലും റെക്കോർഡ് റിലീസ് ആണ് നേടുന്നത്. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം, പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ഇവിടെ റിലീസ് ചെയ്യുന്നത്. ഈ ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തതും, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ, സംവിധായകനും രചയിതാവും നടനുമായ ശങ്കർ രാമകൃഷ്ണന്റെ മേൽനോട്ടത്തിലാണ്.
ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് ആണ് ഇപ്പോൾ ഈ ചിത്രത്തിന് ഇന്ത്യ മുഴുവൻ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ സാങ്കേതിക പൂർണ്ണതയോടെ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത് ആണ്. രവീണ ടണ്ഠൻ, പ്രകാശ് രാജ് എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്. രവി ബസ്‌റൂർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡയും, എഡിറ്റ് ചെയ്തത് ഉജ്ജ്വൽ കുൽക്കർണിയുമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.