[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു റോക്കി ഭായ്; കെ ജി എഫ് 2 ആദ്യ പകുതിക്കു ആവേശോജ്വലമായ പ്രതികരണം..!

ഇന്നാണ് ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന കെ ജി എഫ് 2 തീയേറ്ററുകളിൽ എത്തിയത്. അതിരാവിലെ മുതൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന നായക കഥാപത്രമായ റോക്കി ഭായിയുടെ വരവോടെ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയാണ്. റോക്കി എന്ന കഥാപാത്രത്തിനെ വൺ ലൈനർ പഞ്ച് ഡയലോഗുകൾക്കും വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ആക്ഷനും ആവേശവും വൈകാരിക നിമിഷങ്ങളും തീപ്പൊരി സംഭാഷണങ്ങളും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി, ഇനിവരാനുള്ള തീ പാറുന്ന രണ്ടാം പകുതിക്കു വേണ്ടിയുള്ള ഒരു കിടിലൻ ബിൽഡ് അപ് ആണെന്ന ഫീൽ ആണ് ഇതിന്റെ രോമാഞ്ചം നൽകുന്ന ഇന്റെർവൽ ഭാഗം നമ്മളോട് പറയുന്നത്.

അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ ബാനർ ആണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, എഡിറ്റ് ചെയ്തത് ഉജ്ജ്വൽ കുൽക്കർണി, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. അധീരാ എന്ന മാസ്സ് വില്ലൻ ആയാണ് സഞ്ജയ് ദത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.