ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് 2 . ഇതിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയപ്പോൾ, രണ്ടാം ഭാഗം നേടിയത് ആയിരം കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും വാരിയത്. ഹിന്ദി വേർഷൻ മാത്രം 400 കോടിയിലധികം നേടിയ കെ ജി എഫ് 2 ഇപ്പോൾ ആഗോള കളക്ഷനായി 1200 കോടിയോളം നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ആയിരം കോടി ക്ലബിലെ നാലാമത്തെ മാത്രം ചിത്രമാണ് കന്നഡയിൽ നിന്നുണ്ടായ ഈ ബ്രഹ്മാണ്ഡ ആക്ഷൻ എന്റെർറ്റൈനെർ. കെ ജി എഫിന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന രണ്ടാം ഭാഗത്തിന്റെ ക്ളൈമാക്സിൽ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നുവെങ്കിലും അതെപ്പോൾ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ വ്യക്തമായ ഒരുത്തരം നൽകിയിരുന്നില്ല. അതിനിടക്ക് ഈ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒക്ടോബറിൽ ആരംഭിക്കുമെന്നു തരത്തിൽ വാർത്തകൾ വന്നു.
ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ കെ ജി എഫ് നിർമ്മിച്ച വിജയ് കിരാഗേന്ദുർ പറഞ്ഞെന്ന രീതിയിലാണ് അങ്ങനെയുള്ള റിപ്പോർട്ടുകൾ വന്നത്. ഹിറ്റ് ചിത്രത്തിന്റെ മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ പറഞ്ഞു. എന്നാൽ ഈ മൂന്നാം ഭാഗം ഒക്ടോബറിൽ ആരംഭിക്കില്ലായെന്നും, ചിത്രം തുടങ്ങാൻ തീരുമാനിച്ചാൽ അത് ഔദ്യോഗികമായി തന്നെ എല്ലാവരെയും അറിയിക്കുമെന്നും ഇപ്പോൾ കെ ജി എഫ് ടീം പുറത്തു വിട്ട അപ്‌ഡേറ്റ് പറയുന്നു. ഹോംബാലെ ഫിലിംസ് തന്നെ നിർമ്മിക്കുന്ന പ്രഭാസ് ചിത്രമായ സലാറിന്റെ തിരക്കിലാണിപ്പോൾ പ്രശാന്ത് നീൽ. റോക്കിങ് സ്റ്റാർ യാഷ് നായകനായെത്തിയ കെ ജി എഫ് സീരീസിൽ ശ്രീനിഥി ഷെട്ടിയാണ് നായികാ വേഷം ചെയ്തത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.