റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 മഹാവിജയമാണ് നേടിയത്. ഏപ്രിൽ 14 ന് ആഗോള റിലീസായെത്തിയ ഈ ചിത്രം, ഇതിനോടകം ആയിരം കോടിക്കു മുകളിലാണ് ആഗോള ഗ്രോസ്സ് നേടിയിരിക്കുന്നത്. കന്നഡ സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ കെ ജി എഫ് 2, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ ഒരു അപൂർവമായ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഈ ചിത്രം. നാലു ഭാഷകളിൽ നൂറു കോടി ഗ്രോസ്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിപ്പോൾ കെ ജി എഫ് 2.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ഈ ചിത്രം നൂറു കോടി പിന്നിട്ടത്. കഴിഞ്ഞ ദിവസം തമിഴ്നാട് നൂറു കോടി പിന്നിട്ടതോടെയാണ് ഈ നേട്ടം കെ ജി എഫ് 2 നെ തേടിയെത്തിയത്. ബാഹുബലി 2 കഴിഞ്ഞാൽ ആദ്യമായാണ് തമിഴ്നാട് നിന്നും ഒരു ഡബ്ബിങ് ചിത്രം 100 കോടി ഗ്രോസ്സ് നേടുന്നത്. ഹിന്ദിയിൽ നിന്ന് 400 കോടിക്കു മുകളിലാണ് ഈ ചിത്രം നേടിയ ഗ്രോസ്സ്. കേരളത്തിൽ നിന്ന് ഇതിനോടകം 60 കോടിയുടെ അടുത്താണ് കെ ജി എഫ് നേടിയ ഗ്രോസ്സ്. ഇന്ത്യൻ സിനിമയിൽ നിലവിൽ 4 ചിത്രങ്ങൾ മാത്രമാണ് ആയിരം കോടിയുടെ ആഗോള ഗ്രോസ്സ് നേടിയിട്ടുള്ളൂ. ആമിർ ഖാൻ ചിത്രം ദങ്കൽ, എസ് എസ് രാജമൗലി ചിത്രങ്ങളായ ബാഹുബലി 2, ആർ ആർ ആർ, ഇപ്പോൾ കെ ജി എഫ് 2. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത കെ ജി എഫ് 2 നിർമ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.