തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കി നമ്മുടെ മുന്നിൽ എത്തിയ ചിത്രമാണ് സൂരറായ് പോട്രൂ. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രം അത്ര വലിയ രീതിയിലാണ് ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടത്. എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ സൂര്യക്കൊപ്പം, മലയാളി നടി ഉർവശി, അപർണ്ണ ബാലമുരളി, ബോളിവുഡ് താരം പരേഷ് റാവൽ എന്നിവരും അഭിനയിച്ചിരുന്നു. ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ വരെ അംഗീകരിക്കപ്പെട്ട ഈ ചിത്രത്തിനു ശേഷം ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുക.
സുധ കൊങ്ങര ആണ് തങ്ങൾ നിർമ്മിക്കുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നും, ഇതൊരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കാൻ പോകുന്ന ചിത്രമാണെന്നും ഹോംബാലെ ഫിലിംസ് ഇന്ന് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ നായകൻ ആരാണെന്നു അവർ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സൂര്യ ആണ് നായകൻ എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. കാരണം കുറച്ചു നാൾ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ, താനും സൂര്യയും ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും, അതൊരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണെന്നും സുധ കൊങ്ങര വെളിപ്പെടുത്തിയിരുന്നു. അത് വെച്ച് നോക്കുമ്പോൾ ഹോംബലെ ഫിലിംസ് ഇന്ന് പ്രഖ്യാപിച്ച ഈ സുധ കൊങ്ങര ചിത്രത്തിലെ നായകൻ സൂര്യ തന്നെയാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിക്കുകയാണ്. വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ, ബാല ഒരുക്കുന്ന പുതിയ ചിത്രം എന്നിവയാണ് സൂര്യ ഇപ്പോൾ ചെയ്യുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.