റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ് 2 എന്ന ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് ഏകദേശം മൂന്നൂറു കോടിയോളം ഗ്രോസ് നേടി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിലേക്ക് കുതിക്കുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ കന്നഡ ചിത്രം ആബാലവൃത്തം ജനങ്ങളെയും ത്രസിപ്പിക്കുകയാണ്. ഇപ്പോഴിതാ, കെ ജി എഫ് എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടും, ബോളിവൂഡിനേയും അവിടുത്തെ താരങ്ങളെയും വിമര്‍ശിച്ചു കൊണ്ടും മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ്മ. കെജിഎഫ് ബോളിവുഡിന് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. താരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമയുടെ നിര്‍മാണത്തിന് വേണ്ടിയാണ് പണം മുടക്കേണ്ടത് എന്ന് കെ ജി എഫ് കാണിച്ചു തരുന്നു എന്നും അദ്ദേഹം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു.
താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച നിലവാരമുള്ളതും വിജയകരവുമായ സിനിമകൾ ഉണ്ടാക്കാമെന്ന് കെ ജി എഫ് 2 തെളിയിക്കുന്നു എന്നും, റോക്കി ഭായ് മെഷീന് ഗണ്ണുമായെത്തി വെടിയുതിര്‍ത്തത് പോലെ, ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളുടെ ആദ്യദിന വരുമാനത്തിന് മേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ് എന്നും റാം ഗോപാൽ വർമ്മ പറയുന്നു. കെ ജി എഫ് 2 എന്ന ചിത്രത്തിന്റെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാന്‍ഡല്‍വുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി സിനിമ മാത്രമല്ല, കെജിഎഫ് ഇറങ്ങുന്നത് വരെ തെലുങ്ക് സിനിമയും തമിഴ് സിനിമയും കന്നട സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ലെന്നും, അതാണ് കെ ജി എഫിലൂടെ പ്രശാന്ത് നീൽ മാറ്റി മറിച്ചത് എന്നും റാം ഗോപാൽ വർമ്മ വിശദീകരിച്ചു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.