റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 ഓൾ ഇന്ത്യ തലത്തിൽ തന്നെ വ്യത്യസ്ത മാർക്കറ്റുകളിൽ പുതിയ റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലും രണ്ടു പുത്തൻ റെക്കോർഡുകൾ ഈ ചിത്രം ഉണ്ടാക്കി കഴിഞ്ഞു. കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് ആണ് കെ ജി എഫ് 2 ആദ്യം നേടിയത്. ഇവിടെ നിന്ന് ആദ്യ ദിനം ഏഴു കോടി മുപ്പതു ലക്ഷം രൂപം ഗ്രോസ് നേടിയ ഈ ചിത്രം, ഏഴു കോടി ഇരുപത്തിരണ്ടു ലക്ഷം ആദ്യ ദിനം നേടിയ മോഹൻലാൽ ചിത്രമായ ഒടിയൻ സ്ഥാപിച്ച റെക്കോർഡ് ആണ് തകർത്തത്. ഇപ്പോഴിതാ മറ്റൊരു കേരളാ റെക്കോർഡ് കൂടി കൂടി കെ ജി എഫ് 2 നേടിയിരിക്കുകയാണ്. ആദ്യ വീക്കെൻഡിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് ആണത്.
മോഹൻലാൽ നായകനായ ലൂസിഫർ, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങൾ കൈവശം വെച്ചിരുന്ന റെക്കോർഡ് ആണ് ഇപ്പോൾ കെ ജി എഫ് 2 നേടിയിരിക്കുന്നത്. ലൂസിഫർ, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങൾ ആദ്യ നാലു ദിവസം കൊണ്ട് കേരളത്തിൽ നിന്നും നേടിയ ഗ്രോസ് കളക്ഷൻ 22 കോടിക്ക് മുകളിൽ ആണെങ്കിൽ, കെ ജി എഫ് 2 ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 27 കോടി രൂപയ്ക്കു മുകളിൽ ആണ്. ആദ്യ നാലു ദിവസം കൊണ്ട് കേരളത്തിൽ ഈ ചിത്രം കളിച്ചതു 7000 ഷോകൾക്ക് മുകളിൽ ആണ്. ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.