ദളപതി വിജയ് നായകനാവുന്ന സർക്കാർ എന്ന ചിത്രം ഈ ദീപാവലിയ്ക്കു ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആണെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസും ആയിരിക്കും. സൺ പിക്ചർസ് നിർമ്മിച്ച ഈ ചിത്രമാണ് ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്നത് എന്ന വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ കെരളത്തിലെ വിജയ് ആരാധകർ ഈ ചിത്രത്തിന് വേണ്ടി ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഒരു താരത്തിന് വെക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് ആണ് കേരളത്തിലെ വിജയ് ആരാധകർ സർക്കാർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഉയർത്തിയത്.
കൊല്ലം നന്പൻസ് എന്നറിയപ്പെടുന്ന കൊല്ലത്തുള്ള വിജയ് ഫാൻസ് ആണ് 175 അടി വലിപ്പമുള്ള സർക്കാർ സ്പെഷ്യൽ വിജയ് കട്ട് ഔട്ട് ഉയർത്തിയത്. കേരളത്തിലെ ഇതുവരെ ഉള്ള ഏറ്റവും വലിയ കട്ട് ഔട്ട് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന് വേണ്ടി അദ്ദേഹത്തിന്റെ ആരാധകർ ആലപ്പുഴ പങ്കജ് തീയേറ്ററിന് മുന്നിൽ ഉയർത്തിയത് ആയിരുന്നു. തമിഴ് നാട്ടിലെ കടുത്ത വിജയ് ആരാധകരെ പോലും തോൽപ്പിക്കുന്ന തരത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ തങ്ങളുടെ താരത്തിന് വേണ്ടി ഈ പുതു ചരിത്രം സൃഷ്ടിച്ചത്.
പോപ്പുലർ മലയാളം ആക്ടർ സണ്ണി വെയ്ൻ അനാവരണം ചെയ്ത ഈ കട്ട് ഔട്ട് കാണാൻ ആയിരകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ചാരിറ്റി പരിപാടികളും കൊല്ലം വിജയ് ഫാൻസ് സർക്കാർ റിലീസിനോട് അനുബന്ധിച്ചു നടത്തുന്നുണ്ട്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.