സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്താറുള്ള പുരസ്‌കാര പ്രഖ്യാപനം കൊറോണയുടെ കടന്ന് വരവ് മൂലം ഏറെ നീട്ടിവെക്കുകയാണ്. 51 മത്തെ കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഒരുപാട് നല്ല ചിത്രങ്ങൾക്കും പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങൾക്കും മലയാളികൾ സാക്ഷ്യംവഹിച്ചിരിന്നു. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിൽ 119 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണൻ, നടി ജോമോൾ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.
മികച്ച നടനുള്ള പുരസ്കാരം ലഭിക്കുവാൻ ഒരുപാട് താരങ്ങൾക്ക് ഇത്തവണ സാധ്യതയുണ്ടന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്തിരുന്ന മൂത്തോൻ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ പ്രകടനത്തിനാണ് ഏറെ സാധ്യത കൽപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഒരുപാട് ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളിയുടെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് മികച്ച നടനുള്ള വിഭാഗത്തിൽ പരിഗണിച്ചിരിക്കുന്നത്. മരക്കാറിന്റെ സെന്സറിങ് നേരത്തെ കഴിഞ്ഞതുകൊണ്ടാണ് ഈ വർഷത്തെ അവാർഡ് പ്രഖ്യാപനത്തിൽ പരിഗണിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് തേടിയെത്താൻ സാധ്യതയുണ്ട്. മമ്മൂട്ടിയുടെ ഉണ്ടയും, മാമാങ്കവും അവസാന റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്‍റെ മാലാഖ, വൈറസ് എന്നീ ചിത്രങ്ങളും പരിഗണയിലുണ്ട്. ഒക്ടോബർ 14 ന് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നടത്തും.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.