സിനിമാ പ്രേമികൾ കാത്തിരുന്ന, 2020 ലെ മലയാള സിനിമയിലെ മികച്ചവർക്കു നൽകുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് പ്രഖ്യാപിച്ചു. പ്രശസ്ത നടി സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ നിർണ്ണയിക്കുന്ന മാതൃകയിൽ ആദ്യം സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ പ്രാഥമിക ജൂറികൾ കാണുകയും അതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ അന്തിമ ജൂറിക്ക് മുന്നിലേക്ക് വിടുകയുമായിരുന്നു. സുഹാസിനിക്കൊപ്പം സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ ശേഷാദ്രി, ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമ ജൂറിയിൽ ഉണ്ടായിരുന്നു. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. എൺപതോളം ചിത്രങ്ങളാണ് ഈ വർഷം അവാർഡിനായി സമർപ്പിക്കപ്പെട്ടത്.
ജയസൂര്യ, അന്നാ ബെൻ എന്നിവർ മികച്ച നടനും നടിയുമായപ്പോൾ സിദ്ധാർഥ് ശിവ മികച്ച സംവിധായകനും ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രവുമായി മാറി. മികച്ച രചയിതാവിനുള്ള അവാർഡ് പ്രസ്തുത ചിത്രത്തിലൂടെ തന്നെ ജിയോ ബേബി കരസ്ഥമാക്കിയപ്പോൾ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടിയത് സച്ചി ഒരുക്കിയ അയ്യപ്പനും കോശിയുമാണ്. മുഴുവൻ അവാർഡ് ജേതാക്കളുടെയും ലിസ്റ്റ് ചുവടെ ചേർക്കുന്നു.
മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)
ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം: അയ്യപ്പനും കോശിയും
മികച്ച സംവിധാകൻ: സിദ്ധാർത്ഥ് ശിവ (എന്നിവർ)
മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ ടി ടി (കപ്പേള)
മികച്ച നടന്‍: ജയസൂര്യ (വെള്ളം)
മികച്ച നടി: അന്ന ബെൻ (കപ്പേള)
മികച്ച സ്വഭാവ നടന്‍: സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയിൽ)
മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം)
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി (ടോണി സുകുമാർ)
മികച്ച ബാലതാരം (ആൺകുട്ടി): നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)
മികച്ച ബാലതാരം (പെൺകുട്ടി): അരവ്യ ശർമ്മ (ബാർബി)
മികച്ച ക്യാമറാമാൻ: ചന്ദ്രു സെൽവരാജ് (കയറ്റം)
മികച്ച ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സംഗീതസംവിധായകന്‍ (ഗാനങ്ങൾ): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)
മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമൻ ഗാനങ്ങൾ: സുന്ദരനായവനേ (ഹലാൽ ലവ് സ്റ്റോറി), ആകാശമായവളേ (വെള്ളം)
മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)
മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ)
മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്)
മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)
മികച്ച ശബ്ദ മിശ്രണം: അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)
മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം)- ചിത്രത്തിൽ തമിഴ്നാട് എസ് ഐ തമ്പിദൂരൈ എന്ന കഥാപാത്രത്തിനാണ് ശബ്ദം നൽകിയത്.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ): റിയ സൈറ (അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി)
മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)
മികച്ച വിഷ്വൽ എഫക്ട്സ് – സര്യാസ് മുഹമ്മദ് (ലൗ)
സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി പരാമർശം (അഭിനയം) : സിജി പ്രദീപ് (ഭാരതപുഴ)
പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരതപുഴ)
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.