[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി മുതൽ മലയാള സിനിമയും പെർഫെക്റ്റ് ഓകെ; ജനപ്രിയ നായകന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ വൈറൽ വീഡിയോയിലെ നായകൻ..!

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഈ കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്, സോഷ്യൽ മീഡിയയിൽ വൈറലായ പെർഫെക്റ്റ് ഓകെ എന്ന വീഡിയോയിലൂടെ താരമായ നൈസൽ. കോഴിക്കോട് സ്വദേശിയായ നൈസൽ ഈ ചിത്രത്തിലൂടെ സിനിമയിലെത്തുന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ബാദുഷ തന്നെയാണ് അറിയിച്ചത്. പെര്‍ഫെക്ട് ഓകെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്. എന്ന, നൈസലിന്റെ സംഭാഷണ രീതിയിൽ ഉണ്ടാക്കിയ ഡയലോഗ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ചില ഡാൻസ് വീഡിയോയിലും പരസ്യങ്ങളിലും ടെലിവിഷൻ പരിപാടികളിലും നൈസൽ പ്രത്യക്ഷപെട്ടു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ രചിച്ചത് സംവിധായകൻ റാഫി തന്നെയാണ്. ജിതിൻ സ്റ്റാനിലസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസും എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദുമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.