2019 ലെ മലയാള സിനിമയിലെ മികച്ചവർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് ഇന്ന് ഉച്ചയോടെ അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് ചെയർമാൻ ആയ ജൂറി നിർണ്ണയിച്ച അവാർഡിൽ കഴിഞ്ഞ വർഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു പ്രശസത നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജിനെ മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത്. നൂറ്റി പത്തൊൻപതു ചിത്രങ്ങളാണ് ഇത്തവണത്തെ അവാർഡിനായി സമർപ്പിച്ചിരുന്നത്. അതിൽ ഇരുപതോളം ചിത്രങ്ങൾ ആണ് അവസാന പട്ടികയിൽ ഇടം പിടിച്ചത് എന്നാണ് സൂചന. മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, സൗബിൻ ഷാഹിർ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവരും മികച്ച നടനുള്ള മത്സരത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. മരക്കാർ, മാമാങ്കം, ലൂസിഫർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം ഒട്ടേറെ ചെറിയ ചിത്രങ്ങളും ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു. കടുത്ത മത്സരമാണ് മികച്ച നടനുള്ള അവാർഡിനായി നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അവസാന നിമിഷം വരെ നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണു മികച്ച നടനുള്ള അവാർഡ് തീരുമാനിക്കപ്പെട്ടതു എന്നാണ് ലഭിക്കുന്ന വിവരം. അന്പതാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് ഇത്തവണ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.