[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടി അനു സിത്താര നിർമ്മാതാവാകുന്നു

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവനടിയാണ് അനു സിത്താര. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപാട് മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ താരം അതിഥി വേഷവും കൈകാര്യം ചെയ്തിരുന്നു. മലയാളത്തിൽ നായികയായി നിറഞ്ഞു നിൽക്കുന്ന അനു സിത്താര ഒരു നിർമ്മാതാവുകയാണ്.

ബോക്‌സ് എന്ന മലയാളം ഷോർട്ട് സീരിസിന്റെ നിർമ്മാതാവായാണ് താരം വരുന്നത്. അനു സിത്താരയുടെ ഭർത്താവായ വിഷ്ണു പ്രസാദാണ് ബോക്‌സ് എന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അനു സിത്താരയുടെ യൂ ട്യൂബ് ചാനൽ വഴിയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് സീരിസ് ചർച്ച ചെയ്യുന്നത്. ഒരു വ്യക്തിയ്ക്ക് വഴിയരികിൽ നിന്ന് ഒരു മാജിക് ബോക്സ് ലഭിക്കുകയും പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ആദ്യ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. ഒരു ഫാന്റസി ജോണറിലാണ് സംവിധായകൻ വിഷ്ണു പ്രസാദ് ആദ്യ ഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണം നേടിയ സീരിസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. മിഥുൻ വേണുഗോപാലാണ് സീരീസിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ അനായാസമായി മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്. അഭിജിത്ത് ജോസഫാണ് സീരിസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആർട്ട് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് നിതിനാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.