പ്രശസ്ത ബോളിവുഡ് താരമായ സുശാന്ത് സിങ് രാജ്പുത് ആത്‍മഹത്യ ചെയ്തുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഇന്ന് ശ്രവിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ സിനിമയാക്കിയപ്പോൾ അതിൽ ധോണിയുടെ വേഷം ചെയ്ത് വലിയ പ്രശംസയാണ് ഈ നടൻ ഏറ്റു വാങ്ങിയത്. ധോണി, കായ് പോ ചെ, ചിച്ചൊരെ, പി കെ തുടങ്ങി വലിയ ഹിറ്റായ ഒട്ടേറെ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സുശാന്ത്. ഒരു നടനെന്ന നിലയിൽ ബോളിവുഡിലെ യുവ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന സ്ഥാനവും ഈ കലാകാരന് പ്രേക്ഷകരും നിരൂപകരും അറിഞ്ഞു തന്നെ നൽകിയിരുന്നു. കേരളത്തെയും ഒരിക്കലും മറക്കാത്ത താരമായിരുന്നു സുശാന്ത് സിങ്.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ പ്രളയം ഗ്രസിച്ചപ്പോൾ കേരളത്തിന് സഹായവുമായി മുന്നോട്ടു വന്ന ചുരുക്കം ചില ബോളിവുഡ് നടന്മാരിലൊരാൾ കൂടിയാണ് സുശാന്ത്. ഒരു കോടി രൂപയാണ് സുശാന്ത് അന്ന് കേരളത്തിനായി നൽകിയത്. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ മറക്കാതിരുന്ന ഈ പ്രതിഭയ്ക്ക് വേദനയോടെ അന്ത്യാഞ്ജലി അർപ്പിക്കുകയാണ് ഇപ്പോൾ ഓരോ മലയാള സിനിമാ പ്രേമികളും. 2018 ലാണ് കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ശുഭംരഞ്ജൻ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ അറിയിച്ചത്. അത് കേട്ട ഉടനെ ആ യുവാവിനെ ഞെട്ടിച്ചു കൊണ്ട് അയാളുടെ പേരിൽ ഒരു കോടി രൂപ നിക്ഷേപിക്കുകയായിരുന്നു സുശാന്ത്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റിയ ശേഷം പണം നൽകിയ അക്കൗണ്ട് വിവരങ്ങൾ അടക്കം സുശാന്തിന് ആ യുവാവ് നൽകുകയും ചെയ്തു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.