കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മോഹൻലാൽ മികച്ച നടൻ, നിമിഷ, അനുശ്രീ എന്നിവർ മികച്ച നടിമാർ.!
കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രകടനങ്ങൾക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഒടിയൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാൽ ആണ് മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു കുപ്രസിദ്ധ പയ്യനിലെ പ്രകടനത്തിന് നിമിഷ സജയനും ആദി, ആനക്കള്ളൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് അനുശ്രീയും മികച്ച നടിമാർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ആയി ഓള് എന്ന ചിത്രം ഒരുക്കിയ ഷാജി എൻ കരുൺ മാറിയപ്പോൾ സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്കാൻ തീരുമാനം ആയി. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി.ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവർക്കും നല്കാൻ തീരുമാനിച്ചു.
മറ്റ് അവാര്‍ഡുകള്‍ ഇപ്രകാരമാണ്
മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാര്‍)
മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ചിത്രം : ജോസഫ്)
മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)
മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)
മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)
മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും…, ചിത്രം: പെന്‍ മസാല)
മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര…, ചിത്രം: ഈ മഴനിലാവില്‍)
മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)
മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് ( ചിത്രം: ഓള്)
മികച്ച ശബ്ദലേഖകന്‍ : എന്‍.ഹരികുമാര്‍ ( ചിത്രം : ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച കലാസംവിധായകന്‍ : ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില)
മികച്ച മേക്കപ്പ്മാന്‍ : റോയി പല്ലിശ്ശേരി ( ചിത്രം: ഖലീഫ, മരുഭൂമികള്‍)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: ഓള്, അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹന്‍ലാല്‍ (ചിത്രം : ആദി) : ഓഡ്രി മിറിയം (ചിത്രം: ഓര്‍മ്മ)
മികച്ച നവാഗത സംവിധായകന്‍ : അനില്‍ മുഖത്തല (ചിത്രം : ഉടുപ്പ്)
മികച്ച ബാലചിത്രം : അങ്ങു ദൂരെ ഒരു ദേശത്ത് ( സംവിധാനം : ജോഷി മാത്യു)
മികച്ച പരിസ്ഥിതി ചിത്രം: സമക്ഷം (സംവിധാനം : അജു കെ.നാരായണന്‍, അന്‍വര്‍ അബ്ദുള്ള)
മികച്ച റോഡ്മൂവി : ദ ഗ്രെയ്റ്റ് ഇന്ത്യന്‍ റോഡ് മൂവി (സംവിധാനം : സോഹന്‍ലാല്‍)
സംവിധാന മികവിനുള്ള പ്രത്യേക പുരസ്‌കാരം : സുരേഷ് തിരുവല്ല (ചിത്രം : ഓര്‍മ്മ)വിജീഷ് മണി (ചിത്രം : പുഴയമ്മ)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: : പെന്‍ മസാല ( സംവിധാനം : സുനീഷ് നീണ്ടൂര്‍)
മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : കാറ്റു വിതച്ചവര്‍ (പ്രൊഫ. സതീഷ് പോള്‍)
ആകെ സമർപ്പിക്കപ്പെട്ട 33 ചിത്രങ്ങളിൽ നിന്നാണ് ജൂറി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിർണ്ണയിക്കുന്ന ഒരേയൊരു പുരസ്‍കാരമാണ് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്.