തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ആക്ഷൻ മൂഡിലുള്ള ട്രൈലെർ നേടിയെടുത്തത്. മെയ് പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്. ഇതിന്റെ ചിത്രീകരണത്തിനിടെ മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലിയതിന് മാപ്പ് ചോദിച്ച സംഭവമാണ് കീർത്തി സുരേഷ് പറയുന്നത്. സിനിമയുടെ ഗാന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവമെന്നും ടൈമിംഗ് പിഴച്ചത് മൂലം മൂന്നു പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും കീർത്തി പറയുന്നു.
തെറ്റ് മനസിലാക്കി അപ്പോൾ തന്നെ അദ്ദേഹത്തോട് മാപ്പു ചോദിച്ചുവെന്നും, വളരെ കൂളായിട്ടാണ് മഹേഷ് ബാബു പെരുമാറിയതെന്നും കീർത്തി പറയുന്നു. പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എസ് തമൻ, ഛായാഗ്രഹണം ആര്‍. മാധി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. കലാവതി എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അനന്ത് ശ്രീറാമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.