[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? മമ്മൂട്ടിയുടെ പുഴു വന്ന വഴി ഇങ്ങനെ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന ഈ ചിത്രം, വരുന്ന മെയ് പതിമൂന്നിന് സോണി ലൈവിലാണ് സ്ട്രീം ചെയ്തു തുടങ്ങുന്നത്. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതയായ രഥീനയാണ്. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ, ഈ ചിത്രം എങ്ങനെയാണ് സംഭവിച്ചത് രചയിതാവ് ഹർഷദ് പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഈ ചിത്രം വന്ന വഴി ഹർഷദ് വിശദീകരിക്കുന്നത്.

ഹർഷാദിന്റെ വാക്കുകൾ ഇങ്ങനെ, “(പുഴു വന്ന വഴി)..ഉണ്ടയുടെ ഷൂട്ടിംഗ് തീരാറാവുന്ന ഒരു ദിവസം. മമ്മൂക്കയുമായി കുറച്ച് അടുപ്പമൊക്കെയായ ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു. ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക ചോദിച്ചു. നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..? അതിനുള്ള ഉത്തരം തിരക്കഥയിലൂടെ വിശദമാക്കാന്‍ പറ്റുമിക്കാ.. ഉം… മമ്മൂക്ക പിന്നെയും ആലോചിച്ചു. മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്പെക്റ്റീവിലായിരിക്കും. ഞാന്‍ കൂട്ടിച്ചേര്‍ത്തു. ഓഹോ… ! അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കും അല്ലേ.. ? നാല് പതിറ്റാണ്ടിലേറെ വിവിധങ്ങളായ കഥാപാത്രങ്ങളെ ലോകത്തിന് മുന്നില്‍ അവിസ്മരണീയമാക്കിയ ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. യെസ്, തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ ഞാന്‍ തുടര്‍ന്ന് പറഞ്ഞു. ‘എന്നാല്‍ ചെയ്യാം, എഴുതിക്കോളൂ..’ ഇതായിരുന്നു തുടക്കം. കഴിഞ്ഞ കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥ, പല തരത്തില്‍ പല ഫോമില്‍ മാറ്റി മാറ്റി എഴുതിക്കൊണ്ടേയിരുന്ന തിരക്കഥ, അങ്ങിനെ വീണ്ടും മാറ്റി എഴുതാന്‍ തീരുമാനിച്ചു. ഇത്തവണ സുഹൃത്തുക്കളായ ഷറഫുവിനെയും സുഹാസിനെയും കൂടെ കൂട്ടി.

എഴുത്തങ്ങനെ ജോറായികൊണ്ടിരിക്കെ അണ്ഡകടാഹം മൊത്തം കൊറോണയിലായി, മാലോകരുടെ സകലമാന പ്ലാനുകളും അവതാളത്തിലായി! കൊറോണയൊക്കെ കഴിഞ്ഞ് സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചെങ്കിലും രത്തീനക്ക് വേണ്ടി മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം മുമ്പ് ഞാനെഴുതിക്കൊടുത്ത മറ്റൊരു തിരക്കഥ ( അതൊരു വലിയ ക്യാന്‍വാസിലുള്ള റോഡ് മൂവിയായിരുന്നു) ഇപ്പോഴൊന്നും നടപടിയാവില്ലാന്ന് കണ്ടപ്പോള്‍ മമ്മൂക്കയുമായുള്ള ആലോചനക്ക് ശേഷം, ഞങ്ങള്‍ അപ്പൊഴും പേരിട്ടിട്ടില്ലാതിരുന്ന ‘പുഴു’വിലെത്തി. പാര്‍വ്വതി തിരുവോത്ത് കൂടെ ചേരുന്നു. ജോര്‍ജേട്ടനും രാജേഷും ശ്യാമും റെനീഷും നിര്‍മാതാക്കളായി വരുന്നു. മമ്മൂക്കയുടെ വീട്ടില്‍ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചര്‍ച്ചയും നടത്തിയതോടെ പുഴുവിന് ജീവന്‍ വെച്ചു. പുഴു ചലിക്കാന്‍ തുടങ്ങി. പുഴുവിന് ഒരുപാട് അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും ഉണ്ടാവാം. പക്ഷേ അതിലേറ്റവും മികച്ച അര്‍ത്ഥം പുഴു എന്നു തന്നെയാണ്! പുഴു ഒരു ചെറിയ ജീവിയാണ്, പുഴു ഒരു ചെറിയ സിനിമയുമാണ്. കാലങ്ങളും ദേശങ്ങളും താണ്ടി അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതല്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തുകയാണ്; സോണി ലിവിലൂടെ. അനുഗ്രഹിക്കുക ആശിര്‍വദിക്കുക..”

webdesk

Recent Posts

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

2 days ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

3 days ago

“റെയ്സ് ഓഫ് നാഗ”; രൂപേഷ് പീതാംബരൻ ചിത്രം ഭാസ്കരഭരണത്തിലെ ആദ്യ ഗാനം പുറത്ത്

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്കരഭരണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "റെയ്സ് ഓഫ്…

1 week ago

ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര നടത്തി

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ലോകമൊട്ടാകെ…

1 week ago

ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിൽ

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ…

1 week ago

വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ- അഡ്വഞ്ചർ; നാഗബന്ധം’ കേരള വിതരണാവകാശം സ്വന്തമാക്കി ഗുഡ് ഫെല്ലാസ്

അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചർ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' ന്റെ കേരള…

2 weeks ago

This website uses cookies.