തമിഴകത്തിന്റെ ദളപതി വിജയ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത പുതിയ വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതിന്റെ ടൈറ്റിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഒപ്പം ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും എല്ലാവരും വിജയ്ക്ക് ജന്മദിന ആശംസകൾ നൽകി കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വരികയാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസകൾ നൽകി കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്, ദേശീയ അവാർഡ് ജേതാവും തെന്നിന്ത്യയിലെ സൂപ്പർ നായികയുമായ കീർത്തി സുരേഷ് ആണ്. വിജയ് നായകനായ യൂത്ത് എന്ന ചിത്രത്തിൽ ആൾത്തോട്ട ഭൂപതി എന്ന ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് കീർത്തി സുരേഷ് ആശംസകൾ അറിയിച്ചിരിക്കുന്നത്. കടുത്ത ദളപതി വിജയ് ആരാധിക ആണ് കീർത്തി സുരേഷ് എന്ന് നടി തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്.
ഇതിനു മുൻപും കീർത്തി സുരേഷ് വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ആശംസകൾ വിജയ്ക്ക് നൽകി കൊണ്ടാണ് മുന്നോട്ടു വന്നിട്ടുള്ളതു. കഴിഞ്ഞ വർഷം വിജയ് ചിത്രത്തിലെ ഗാനം വയലിനിൽ വായിച്ചു കൊണ്ടുള്ള വീഡിയോ ആണ് കീർത്തി സുരേഷ് പുറത്തു വിട്ടത് എങ്കിൽ അതിനു മുൻപുള്ള വർഷം താൻ വരച്ച ഒരു പെയിന്റിംഗ് ആണ് ദളപതിക്കു ആശംസകൾ നൽകി കൊണ്ട് ഈ നടി പോസ്റ്റ് ചെയ്തത്. വിജയ്‌യുടെ നായികയായി ഭൈരവ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് കീർത്തി സുരേഷ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിൽ ആണ് ഇപ്പോൾ ദളപതി വിജയ് അഭിനയിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
https://www.facebook.com/ActressKeerthySuresh/videos/516674083009108/
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.