മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം വരുന്ന നവംബർ മാസത്തിൽ ആരംഭിക്കും. നവംബർ പതിനഞ്ചിനു ചിത്രീകരവും തുടങ്ങാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ താര നിര ഓരോ ദിവസവും വലുതാവുകയാണ്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, മധു, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ബോളിവുഡ് താരം സുനിൽ ഷെട്ടി, മലയാള താരങ്ങളായ സിദ്ദിഖ്, രഞ്ജി പണിക്കർ, നെടുമുടി വേണു, ദുർഗാ കൃഷ്ണ എന്നിവരും എത്തും . ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത് കീർത്തി സുരേഷ് ആയിരിക്കും. കീർത്തിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും കീർത്തിയുടെ ഡേറ്റ് ലഭിച്ചാൽ ഉടൻ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന.
മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആണ് കീർത്തി മലയാളത്തിൽ അരങ്ങേറിയത്. അതിനു ശേഷം ദിലീപ് ചിത്രമായ റിങ് മാസ്റ്ററിലും കീർത്തി അഭിനയിച്ചു. പിന്നീട് തമിഴ്- തെലുങ്ക് ചിത്രങ്ങളിലേക്ക് കൂടു മാറിയ കീർത്തി, ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാൾ ആണ്. തമിഴിലെയും തെലുങ്കിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച കീർത്തിയുടെ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനം ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരക്കാറിൽ കീർത്തി ഉണ്ടെങ്കിൽ അത് മലയാളത്തിലേക്കുള്ള കീർത്തിയുടെ ഒരു മടങ്ങി വരവ് കൂടിയാവും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ്ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.