Kayamkulam Kochunni Movie
നിവിൻ പോളി- മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ച റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയ കീഴടക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. മോഹൻലാൽ കഥാപാത്രമായ ഇത്തിക്കര പക്കിയുടെയും നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെയും പോസ്റ്ററുകൾ ആണ് ഏറെ വൈറൽ ആവുന്നതെങ്കിലും, ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പോസ്റ്ററുകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ബാബു ആന്റണി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, പ്രിയ ആനന്ദ്, പ്രിയങ്ക തിമേഷ് എന്നിവർ ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകളും ഫാൻ മേഡ് പോസ്റ്ററുകളും ഒന്നിനൊന്നു ഗംഭീരമാണ് എന്ന് തന്നെ പറയാം.
ഇപ്പോൾ ഒറിജിനൽ പോസ്റ്റർ ഏത് ഫാൻ മേഡ് പോസ്റ്റർ ഏതു എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഗംഭീരമായ വർക്ക് ആണ് പോസ്റ്റർ ഡിസൈൻ ചെയ്യുന്ന ഓരോരുത്തരും ചെയ്യുന്നത്. മോഹൻലാലിന്റെ ഇത്തിക്കര പക്കി ഗെറ്റപ്പിലുള്ള പോസ്റ്ററുകൾ ഓരോന്നും ആരാധകരിൽ ആവേശമുണർത്തുമ്പോൾ കൊച്ചുണ്ണി ആയുള്ള നിവിന്റെ കിടിലൻ മേക് ഓവറിനെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത് ഗോകുലം ഗോപാലൻ ആണ്. അടുത്ത മാസം പതിനെട്ടിന് ആണ് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബിങ് പതിപ്പും റിലീസ് ചെയ്യും. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ബോളിവുഡ് ക്യാമെറാമാനായ ബിനോദ് പ്രധാൻ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.