ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം റീലീസ് ചെയ്യും. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രത്തിൽ കൊച്ചുണ്ണി എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് നിവിൻ പോളി ആണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുന്നത് ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന മോഹൻലാൽ ആണ്. ഇത്തിക്കര പക്കി ആയുള്ള അദ്ദേഹത്തിന്റെ ഗെറ്റപ്പ് ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ നാളുകളായി കണ്ടു വരുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസം പുറത്തു വന്ന കുറച്ചു പുതിയ ഇത്തിക്കര പക്കി സ്റ്റില്ലുകൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചത്.
അര മണിക്കൂറിൽ താഴെ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ഉള്ളു എങ്കിലും അദ്ദേഹത്തെയും നിവിൻ പോളിയേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ ഉള്ള ആവേശത്തിൽ ആണ് പ്രേക്ഷകർ. കായംകുളം കൊച്ചുണ്ണിയോടൊപ്പം തന്നെ ഇത്തിക്കര പക്കിയേയും വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. ഈ ചിത്രം നടത്തിയ വമ്പൻ പ്രീ റീലീസ് ബിസിനസിനും കാരണമായത് മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ താരത്തിന്റെ സാന്നിദ്ധ്യം ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നാല്പത്തിയഞ്ചു കോടി രൂപ മുതൽ മുടക്കി ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. ബോളിവുഡ് ടെക്നിഷ്യന്മാർ അണിനിരന്ന ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗോപി സുന്ദർ ആണ് കായംകുളം കൊച്ചുണ്ണിക്ക് സംഗീതം പകർന്നിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.