നിവിൻ പോളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ ഏഴു മണിക്ക് റിലീസ് ചെയ്തു. ഓൺലൈൻ റിലീസ് കൂടാതെ ഇന്നത്തെ ദിനപത്രത്തിൽ ഫുൾ പേജ് പരസ്യം ആയും ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന നിവിൻ പോളിയുടെ കൊച്ചുണ്ണി ആയുള്ള ഒരു മാസ്സ് ലുക്ക് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ സവിശേഷത. ഗംഭീരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോടെ നിവിൻ പോളി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിൽ ആയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടുതന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി. ഏകദേശം 45 കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. മോഹൻലാലിൻറെ ഇത്തിക്കര പക്കി ലുക്ക് വൈകാതെ പുറത്തു വിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തിക്കര പക്കി ആയുള്ള അദ്ദേഹത്തിന്റെ ലുക്ക് നേരത്തെ വന്ന സ്റ്റില്ലുകളിൽ നിന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ മാസം ഒൻപതാം തീയതി കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മാസം പതിനെട്ടിനാണ് ഈ ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.