Kayamkulam Kochunni Movie
ഈ കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി- മോഹൻലാൽ ചിത്രം മൂന്നു ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയത് 25 കോടി. ചരിത്ര വിജയം നേടുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാവാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫ് രാജ്യങ്ങളിലും വമ്പൻ കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. റോഷൻ ആൻഡ്രൂസ്- ബോബി-സഞ്ജയ് ടീം ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും അതോടൊപ്പം നിരൂപക പ്രശംസയുമാണ് നേടിയെടുക്കുന്നത്. നാൽപ്പത്തിയഞ്ച് കോടി രൂപ മുടക്കിയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ വിസ്മയ പ്രകടനവും കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ റോളിൽ നിവിൻ കാഴ്ച വെച്ച കരിയർ ബെസ്റ്റ് പെർഫോമൻസുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി മാറിയത്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ മേക്കിങ്ങും ഏറെ കയ്യടി നേടുന്നുണ്ട്. ഇരുപതു മിനിട്ടു മാത്രം നീളുന്ന അതിഥി വേഷം ആണെങ്കിലും കായംകുളം കൊച്ചുണ്ണി ഇപ്പോൾ നേടുന്ന ഈ വലിയ വിജയത്തിൽ മോഹൻലാൽ ഫാക്ടർ വഹിച്ച പങ്കു വളരെ വലുതാണ് എന്ന് പറയേണ്ടി വരും. കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തു ആയാലും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള താരം എന്ന നിലയിൽ മോഹൻലാലിൻറെ ഈ ചിത്രത്തിലെ സാന്നിധ്യം കായംകുളം കൊച്ചുണ്ണിക്ക് സമ്മാനിച്ചത് എക്സ്ട്രാ മൈലേജ് ആണ്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ് , ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.