പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി വരുന്ന വ്യാഴാഴ്ച മുതൽ ലോകമെമ്പാടും പ്രദർശനം ആരംഭിക്കുകയാണ്. മോഹൻലാൽ, നിവിൻ പോളി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം റീ ഓപ്പൺ ചെയ്യുന്ന തൃശൂരിന്റെ അഭിമാനമായ രാഗം തിയേറ്ററിൽ കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിവസത്തെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു കഴിഞ്ഞു. ഇന്ന് രാവിലെ ബുക്കിംഗ് ആരംഭിച്ചു അര മണിക്കൂറിൽ തന്നെ ആദ്യ ദിവസത്തെ എല്ലാ ഷോയും ഫുൾ ആയി. വമ്പൻ ജനസാഗരമായിരുന്നു ഇന്ന് രാഗത്തിന്റെ മുന്നിൽ. റിലീസിന് ഏകദേശം അഞ്ചു ദിവസം മുൻപേ തന്നെ ഇത്ര വലിയ ജനസാഗരം തിയേറ്ററിൽ എത്തുന്നത് അപൂർവമാണ്.
രാഗം തിയേറ്ററിൽ തന്നെ സിനിമ കാണുക എന്നത് തൃശൂരുകാരുടെ ഒരു വികാരമാണ്. ആ വികാരമാണ് ഇപ്പോൾ കായംകുളം കൊച്ചുണ്ണിക്കും തുണ ആയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ഷോ കാണാൻ സംവിധായകൻ റോഷൻ ആൻഡ്രൂസും കൊച്ചുണ്ണി ആയി അഭിനയിച്ച നിവിൻ പോളിയും ഒക്ടോബർ പതിനൊന്നിന് രാഗത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും നിവിൻ പോളി ആരാധകരും മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും എല്ലാം ചേർന്ന് രാഗത്തിലെ കൊച്ചുണ്ണിയുടെ ഷോകൾ ഉത്സവമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രൊജക്ഷനിലും സൗണ്ട് സിസ്റ്റത്തിലും തിയേറ്റർ സീറ്റിംഗിലും കൊണ്ട് വന്ന രാഗം ഇനി മുതലങ്ങോട്ടു തലയുയർത്തി പിടിച്ചു തന്നെ നിൽക്കും എന്ന് നമ്മുക്ക് നിസംശയം പറയാം. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.