മേക്കപ്പ് ആർടിസ്റ്റ് ഉണ്ണി പി.എസ് പങ്കുവെച്ച മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് വേണ്ടി കാവ്യയെ ഒരുക്കിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഉണ്ണി പങ്കുവെച്ചത്. മനോഹരമായ ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ദിലീപുമായുള്ള വിവാഹശേഷം സിനിമയയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള് ആസ്വദിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. അതുകൊണ്ടുതന്നെ ഉണ്ണി പുറത്തുവിട്ട ചിത്രങ്ങൾ വളരെ വേഗമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ് പോവുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലിയാണോ കാവ്യ മാധവനും പിന്തുടരുന്നതെന്ന് ആരാധകര് സംശയമുന്നയിച്ചിരുന്നു. എന്നാൽ അഭിനയരംഗത്തേക്ക് തിരിച്ച് വരണമോയെന്നുള്ളത് കാവ്യയുടെ തീരുമാനമാണെന്നും അക്കാര്യത്തില് താന് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നുമാണ് ദിലീപ് വ്യക്തമാക്കിയത്. 2018 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി തമിഴ്നാട്ടിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു താരപുത്രിയെ ഫോളോ ചെയ്തത്. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളും സോഷ്യല് മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.