മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മാമാങ്കം 2019 ഡിസംബറിലാണ് റിലീസ് ചെയ്തത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ഇപ്പോഴിതാ മാമാങ്കത്തിന് ശേഷം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുകയാണ് കാവ്യാ ഫിലിംസ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം എന്ന ചിത്രമാണ് ഇനി കാവ്യാ ഫിലിംസ് നിർമ്മിക്കുന്നത്. കാവ്യാ ഫിലിംസിനൊപ്പം ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയ കൂടി ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാവും. വിഷ്ണു ശശി ശങ്കർ സംവിധാനവും എഡിറ്റിംഗും നിർവഹിക്കാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മമ്മൂട്ടി നായകനായ മാമാങ്കത്തിലും ഗംഭീരമായ ഒരു വേഷം ചെയ്ത ഉണ്ണി മുകുന്ദൻ കാവ്യാ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ഈ വാർത്തയുടെ ഹൈലൈറ്റ്.
ഉണ്ണി മുകുന്ദനൊപ്പം സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത് റാം, ദേവനന്ദ, ശ്രീപത് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കുന്നത് രെഞ്ജിൻ രാജാണ്. കനൽ കണ്ണൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എന്നിവരാണ്. ഏതായാലും ഒരുപിടി വമ്പൻ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കുള്ള താരങ്ങളിലൊരാളായി തിളങ്ങി നിൽക്കുകയാണിപ്പോൾ ഉണ്ണി മുകുന്ദൻ. ഷഫീഖിന്റെ സന്തോഷം, യശോദ, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് ഉണ്ണി മുകുന്ദൻ നായകനായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.