അരുൺ കുമാർ അരവിന്ദ് ഒരുക്കി കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കാറ്റ്. ആസിഫ് അലി- മുരളി ഗോപി ടീം പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് മാനസ്സാ രാധാകൃഷ്ണൻ എന്ന പുതുമുഖ നടിയാണ്. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ഈ നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു എന്ന് പറയാം. മികച്ച അഭിനയം കൊണ്ടും അതുപോലെ തന്നെ മനോഹരമായ രൂപ ഭാവങ്ങൾ കൊണ്ടും മാനസ്സ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഇപ്പോഴിതാ മാനസ്സ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. ബോബൻ സാമുവൽ സംവിധാനം ചെയ്ത വികട കുമാരൻ എന്ന ചിത്രത്തിലൂടെയാണ് മാനസ്സ വീണ്ടും നായികാ വേഷത്തിൽ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രത്തിൽ മാനസ്സയുടെ നായക വേഷം അവതരിപ്പിക്കുന്നത്. സിന്ധു എന്ന് പേരുള്ള കഥാപാത്രത്തെയാണ് മാനസ്സ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വൈ വി രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നത്. ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ റാഫി, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ മാസം ഇരുപത്തിമൂന്നിനു തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് വികട കുമാരൻ.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.