[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ ടീം വീണ്ടും; ഇത്തവണ വികട കുമാരനുമായി..!

നാദിർഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ. ആ ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി മലയാള സിനിമയിൽ അരങ്ങേറിയത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീമിന്റെ കോമഡി നമ്പറുകൾ ആയിരുന്നു. ഇപ്പോഴിതാ അവർ രണ്ടു പേരും ഒരിക്കൽ കൂടി ഒരുമിച്ചു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ ഒരുക്കിയ വികട കുമാരൻ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയൊക്കെ ആണ് ബോബൻ സാമുവൽ നമ്മുക്ക് തന്നിട്ടുള്ള ചിത്രങ്ങൾ. ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള വികട കുമാരൻ, അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.

ബ്രില്ലിയൻറ് ഇഡിയറ്റ് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ. പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. വൈ വി രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാനസ്സ രാധാകൃഷ്ണൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. അതുപോലെ തന്നെ ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

4 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

4 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

4 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

4 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

6 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

6 days ago

This website uses cookies.