തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ കാർത്തിക് സുബ്ബരാജ് മലയാള സിനിമയിലേക്കെത്തിയ ചിത്രമാണ് അറ്റൻഷൻ പ്ലീസ്. മഹാന്‍, പേട്ട, ജഗമേ തന്തിരം, പിസ, ജിഗർത്തണ്ട, ഇരൈവി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് നിര്‍മാതാവായിയാണ് മലയാള സിനിമയിൽ എത്തിയത്. പുതുമുഖങ്ങൾക്ക് അവസരങ്ങൾ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച, കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് നിർമ്മിച്ച ഈ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ഇപ്പോഴിതാ തീയേറ്റർ റിലീസിന് ശേഷം ഈ ചിത്രം ഓടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഈ വരുന്ന സെപ്റ്റംബർ പതിനാറിന് നെറ്റ്ഫ്ലിക്സിലാണ് അറ്റൻഷൻ പ്ലീസ് സ്‌ട്രീമിംഗ് ആരംഭിക്കുക.
കാര്‍ത്തിക് സുബ്ബരാജും അദ്ദേഹത്തിന്റെ നിർമ്മാണ ബാനറിൽ പങ്കാളികളായ കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവരും ചേര്‍ന്ന് നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 26 നാണ് തീയേറ്ററുകളിൽ എത്തിയത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവര്‍ ഭാഗമായ ഈ ചിത്രം സംവിധാനം ചെയ്തത് ജിതിൻ ഐസക്ക് തോമസാണ്. സിംഗിള്‍ ലൊക്കേഷന്‍ എക്‌സ്പിരിമെന്റല്‍ മൂവിയായി ഒരുക്കിയ ഈ ചിത്രം, സിനിമാ മോഹവുമായി കഴിയുന്ന ആറുപേരുടെ കഥ പറയുന്നതിനോടൊപ്പം ജാതി വിവേചനങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുക കൂടി ചെയ്യുന്നുണ്ട്. 2021 ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണിത്. രോഹിത് വിഎസ് വാരിയത് എഡിറ്റിംഗ് നിര്‍വഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകർന്നത് അരുണ്‍ വിജയ്, ഇതിന് ക്യാമറ ചലിപ്പിച്ചത് ഹിമല്‍ മോഹന്‍ എന്നിവരാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.