[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കഠിന കഠോരമീ അണ്ഡകടാഹം: ഉണ്ട രചയിതാവിന്റെ ചിത്രവുമായി ബേസിൽ ജോസഫ്

ഇന്ന് മലയാള സിനിമയിലെ ജനപ്രിയനായ നടന്മാരിലൊരാളാണ് ബേസിൽ ജോസഫ്. ഹാസ്യ വേഷങ്ങളിലൂടെയും സഹനടൻ വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ ബേസിൽ ജോസഫ് ഇപ്പോൾ നായകനായും തിളങ്ങുകയാണ്. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത പാൽത്തു ജാൻവർ എന്ന ബേസിൽ ജോസഫ് ചിത്രം വിജയം നേടിയിരുന്നു. നവാഗതനായ സംഗീത് പി രാജനാണ് ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ സംവിധാനം ചെയ്തത്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളുടെ സംവിധായകനായും പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത ബേസിൽ ജോസഫ് ഇപ്പോൾ നടനെന്ന നിലയിൽ കൂടുതൽ സജീവമാവുകയാണ്. ബേസിൽ ജോസഫ് നായകനായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവാഗതനായ മുഹാഷിൻ ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ട, പുഴു തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ രചയിതാവായി എത്തിയ ഹർഷദാണ് ഈ ബേസിൽ ജോസഫ്- മുഹാഷിൻ ചിത്രവും രചിച്ചിരിക്കുന്നത്.

കോഴിക്കോടിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിൽ കോഴിക്കോട് ഭാഷ നന്നായി സംസാരിക്കാൻ കഴിയുന്നവരെയാണ് ക്ഷണിച്ചിരുന്നത്. എസ് മുണ്ടോൾ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് സോബിൻ സോമൻ, ഇതിനു സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത എന്നിവരാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രമൊരുക്കാൻ പോകുന്നതെന്നാണ് സൂചന. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായി ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

18 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.