വിജയ് സേതുപതി ആരാണെന്നു ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാലോകത്തുള്ളവർക്കും സിനിമാ പ്രേമികൾക്കുമെല്ലാം അറിയാം. തമിഴ് സിനിമയുടെ മക്കൾ സെൽവൻ എന്ന പേരിൽ അറിയപ്പെടുന്ന വിജയ് സേതുപതി ഇന്ന് ഒരു വലിയ താരം മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കൂടി പരിഗണിക്കപ്പെടുന്ന വ്യക്തിയാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നായകന്മാരിൽ ഒരാളും വിജയ് സേതുപതി ആണ്. എന്നാൽ എട്ടു വർഷം മുൻപ് ഈ വിജയ് സേതുപതി ആരാണെന്നു ചോദിച്ചാൽ ഒരു സാധാരണ സിനിമാ പ്രേമി കുഴങ്ങി പോകുമായിരുന്നു. ജൂനിയർ ആർട്ടിസ്റ് ആയി ജോലി ചെയ്തിരുന്ന വിജയ് സേതുപതി ബിഗ് സ്‌ക്രീനിൽ പ്രധാന വേഷത്തിൽ എത്തിയത് 2010 ഇൽ റിലീസ് ചെയ്ത തേന്മെർക്കു പര്വ്വകാറ്റുഎന്ന ചിത്രത്തിലൂടെയാണ്.
ഈ ചിത്രത്തിന്റെ റിലീസിന്റെ തലേ ദിവസം പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അടുത്ത ദിവസം ഈ ചിത്രം റിലീസ് ചെയ്യുകയാണ് എന്നും വിജയ് സേതുപതി എന്ന നടനെ ബിഗ് സ്‌ക്രീനിൽ കാണാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയുമാണ് എന്നുമാണ് കാർത്തിക് സുബ്ബരാജ് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ അതിനു താഴെ ആരാണ് വിജയ് സേതുപതി എന്ന് ഒരു പ്രേക്ഷകൻ ചോദിച്ചപ്പോൾ, അധികം വൈകാതെ അതാരാണെന്ന് നിങ്ങൾക്ക് മനസ്സിലാവും എന്നാണ് കാർത്തിക് സുബ്ബരാജ് മറുപടി കൊടുത്ത്. ഒരു പ്രവചനം പോലെ ആ മറുപടി സത്യമായി വന്നു. ഇന്ന് വിജയ് സേതുപതിയെ അറിയാത്ത സിനിമാ പ്രേമികൾ ദക്ഷിണേന്ത്യയിൽ ഇല്ല എന്നുറപ്പാണ്. അതാണ് ഈ നടൻ നേടിയ വളർച്ച. കാർത്തിക് സുബ്ബരാജിന്റെ നാലോളം പ്രോജക്ടുകളുടെ ഭാഗമായ വിജയ് സേതുപതി ഇപ്പോൾ കാർത്തിക് സുബ്ബരാജ് ഒരുക്കിയ രജനികാന്ത് ചിത്രത്തിലെ വില്ലനുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.