പൃഥ്വിരാജ് എന്ന് പേരിട്ട അക്ഷയ്കുമാർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘടന രംഗത്ത് വന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ഈ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണിസേന എന്ന സംഘടനയാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതക്കഥയാണ് വമ്പൻ ബജറ്റിലൊരുക്കുന്ന ഈ പീരീഡ് ചിത്രത്തിൽ പറയുന്നത്. സിനിമയുടെ പേര് പൃഥ്വിരാജ് എന്ന് മാത്രം ഇട്ടതാണ് കർണിസേനയുടെ പ്രതിഷേധത്തിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇങ്ങനെ അപൂർണ്ണമായി പേര് ഉപയോഗിക്കുന്നത് ആ രാജാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പൂർണമായി തന്നെ സിനിമയുടെ ടൈറ്റിൽ ആയി ഉപയോഗിക്കണമെന്നുമാണ് കർണി സേനയുടെ പ്രധാന ആവശ്യം. അത് മാത്രമല്ല, ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണി സേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം ഈ ചിത്രം നേരിടേണ്ടി വരുമെന്നും സേനയുടെ നേതാക്കൾ പറയുന്നു.
ഡോ. ചന്ദ്ര പ്രകാശ് ത്രിവേദി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസ് ആണ്. മുൻ മിസ് വേൾഡ് ആയ മാനുഷി ചില്ലർ ആണ് ഈ ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ അക്ഷയ് കുമാർ തുടർച്ചയായ ബോക്സ് ഓഫിസ് ഹിറ്റുകളുമായി തിളങ്ങി നിൽക്കുകയാണ്. അക്ഷയ് നായകനായി ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സൂര്യവംശി, ബെൽബോട്ടം, രാമസേതു, അത്രങ്കി രേ, ബച്ചൻ പാണ്ഡെ തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജ് കൂടാതെ ഇനി വരാനുള്ള അക്ഷയ് കുമാർ ചിത്രങ്ങൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.