മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വിജയ് മിൽട്ടന്റെ സംവിധാന സഹായി ആയിരുന്ന ദേസിങ് പെരിയ സാമി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ചിത്രം ആയാണ് ഒരുങ്ങുന്നത്. ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ വാലെന്റൈൻസ് ഡേ പ്രമാണിച്ചു റിലീസ് ചെയ്തിരുന്നു. ദുൽക്കറും നായികയും പ്രണയ ഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഗൗതം മേനോൻ- വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തിലെ നായികമാരിൽ ഒരാളായ റിതു വർമയാണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്.
ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലൂടെ പ്രധാന കഥാപാത്രങ്ങൾ നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ദുൽഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ. സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. മണി രത്‌നം ഒരുക്കിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽകർ സൽമാന് തമിഴ് നാട്ടിലെ യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്ണും കണ്ണും കൊള്ളയ് അടിത്തൽ എന്ന ചിത്രത്തിൽ റൊമാന്സിനൊപ്പം ആക്ഷനും പ്രാധാന്യം ഉണ്ടെന്നാണ് സൂചന. ഇതിനു ശേഷം രാ കാർത്തിക് ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രം കൂടി ദുൽകർ ചെയ്യും എന്നാണ് വാർത്തകൾ പറയുന്നത്. അതുപോലെ തന്നെ സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ദുൽകർ പൂർത്തിയാക്കി കഴിഞ്ഞത് തെലുങ്കിലും തമിഴിലും ആയി ഒരുക്കിയ മഹാനദി എന്ന ചിത്രമാണ്. നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ അവതരിപ്പിച്ചത്. ഈ ചിത്രം മാർച്ച് അവസാനം പ്രദർശനത്തിന് എത്തും. ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ്, നവാഗതനായ നൗഫൽ ഒരുക്കുന്ന കോമഡി എന്റെർറ്റൈനെർ എന്നിവയാണ് ദുൽകർ മലയാളത്തിൽ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ എന്നാണ് സൂചന.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.