പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീപ് നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസർ റിലീസിനെ പറ്റി ദിലീപ് സൂചന നൽകിയത്. ബിഗ് ബജറ്റ് ചിത്രം ആയത് കൊണ്ട് തന്നെ ആരാധക പ്രതീക്ഷയും വാനോളം ആയിരുന്നു. എന്തു തന്നെ ആയാലും ആരാധക പ്രതീക്ഷകൾക്ക് ഒപ്പമോ അതിന് മുകളിലോ എത്തുന്ന ഒന്നായിരുന്നു ട്രയ്ലർ എന്നു തന്നെ പറയാം. ദിലീപിന്റെ നാല് വ്യത്യസ്ത ഗെറ്റപ്പുകളും ട്രയ്ലറിൽ കാണിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലവും അടിമത്തവും ഒക്കെ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം എന്നു ടീസർ വ്യക്തമാക്കുന്നു. ടീസറിൽ ദിലീപിനൊപ്പം കമ്മാരന് പോന്ന എതിരാളി ആയി തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും എത്തുന്നുണ്ട്.
രതീഷ് അമ്പാട്ട് സംവിധാനം നിർവഹിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ദിലീപ്, സിദ്ധാർഥ് എന്നിവരെ കൂടാതെ തമിഴ് നടൻ കൂടിയായ ബോബി സിംഹ, ശ്വേത മേനോൻ, മുരളി ഗോപി, നമിത പ്രമോദ് തുടങ്ങിയവർ അഭിനയിക്കുന്നു. സുനിൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. ആക്ഷനും മാസ്സ് രംഗങ്ങൾക്കുമുള്ള പ്രാധാന്യം ചിത്രത്തിന്റെ ഒരു മിനിറ്റും പതിനേഴ് സെക്കന്റും ദൈർഗ്യമുള്ള ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. ചിത്രത്തിന്റെ കഥ വെറും കെട്ടു കഥ അല്ല എന്ന് ടീസറിൽ അടിവരയിട്ടു പറയുന്നുണ്ട്. ദിലീപിന്റെയും സിദ്ധാർഥിന്റെയും കിടിലൻ മാസ്സ് രംഗങ്ങൾ സമ്മാനിച്ചു കൊണ്ട് പ്രതീക്ഷകൾ രണ്ടിരട്ടി ആക്കി തന്നെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നതും. വിഷു റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 200 ഓളം തീയറ്ററുകളിൽ വമ്പൻ റിലീസിന് ഒരുങ്ങുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.