Kammara Sambhavam
ഈ വർഷം ദിലീപ് ആരാധകരും സിനിമ പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കമ്മാര സംഭവം റിലീസിന് ഒരുങ്ങുന്നു. ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും. വമ്പൻ ബഡ്ജറ്റ് ൽ ഒരുങ്ങുന്ന ചിത്രം. ബോക്സ്ഓഫീസിൽ തേരോട്ടം നടത്താൻ ഒരുങ്ങുകയാണ്. പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലൻ ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ കമ്മാര സംഭവം ചിത്രത്തിൽ ദിലീപിനൊപ്പം തമിഴ്,തെലുങ്ക് നടനായ സിദ്ധാർഥും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയുണ്ടായി.
മലയാള സിനിമ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മാരൻ എന്ന വ്യക്തിയുടെ യൗവനവും വാർദ്ധക്യവും കാണിക്കുന്ന ചിത്രത്തിൽ ദിലീപ് വ്യത്യസത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, കൂടാതെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ടിയാൻ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി രചന നിർവഹിച്ച ചിത്രമാണ് കമ്മാര സംഭവം. ദിലീപിന്റെ നായികയായി നമിത പ്രമോദ് എത്തുമ്പോൾ ശ്വേത മേനോൻ, ബോബി സിംഹ തുടങ്ങി വലിയ താര നിര അണിനിരക്കുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻ വിതരണത്തിന് എത്തിക്കുന്ന ചിത്രം 200 ഓളം തീയറ്ററുകളിൽ വമ്പൻ റിലീസിന് ഒരുങ്ങുകയാണ്. വിഷു റിലീസ് ആയി ചിത്രം ഏപ്രിൽ 9 നോട് കൂടി തീയറ്ററുകളിൽ എത്തും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അവസാന ദിലീപ് ചിത്രം രാമലീല ആ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകൾ വാനോളമാണ്.
ഫോട്ടോ കടപ്പാട്: ശ്രീനാഥ് .എൻ. ഉണ്ണികൃഷ്ണൻ
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
This website uses cookies.