ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഇപ്പോഴും ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. ആഗോള കളക്ഷൻ 400 കോടിയിലേക്കു കുതിക്കുന്ന ഈ ചിത്രം വൈകാതെ ഒടിടി റിലീസായുമെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. അടുത്ത മാസം എട്ടിനാവും ഈ ചിത്രം ഒടിടി റിലീസായി വരുന്നതെന്നും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് വിക്രം ജൂലൈ എട്ടു മുതൽ സ്ട്രീം ചെയ്തു തുടങ്ങുകയെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു. റെക്കോർഡ് തുകയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ടീം വാങ്ങിയതെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. 130 കോടിയോളമാണ് ഇതിന് ഒടിടി റൈറ്റ്‌സായി ലഭിച്ചതെന്നും വാർത്തകൾ പറയുന്നു. ഏതായാലും തീയേറ്ററുകൾക്കു ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും സൂപ്പർ വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഉലക നായകൻ.
സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ കൂടി ഭാഗമാണ്. കൈതി, വിക്രം, വിക്രം 3, കൈതി 2 എന്നിവയുൾപ്പെടുന്നതാണ് ഇപ്പോൾ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. കൈതി 2, വിക്രം 3 എന്നിവ ഇനി വരാനുള്ള ലോകേഷ് പ്രൊജെക്ടുകളാണ്. ലോകേഷും രത്‌നകുമാറും ചേർന്ന് രചിച്ച വിക്രം നിർമ്മിച്ചതും കമൽ ഹാസൻ തന്നെയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.