ഒരു വലിയ ഇടവേളക്കു ശേഷമാണു ബോക്സ് ഓഫീസിൽ തരംഗമായി മാറിയ ഒരു കമൽ ഹാസൻ ചിത്രം പുറത്തു വന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറുമ്പോൾ കമൽ ഹാസൻ എന്ന സൂപ്പർ താരത്തിന്റെ കിടിലൻ തിരിച്ചു വരവ് കൂടിയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ലോകേഷും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും കമൽ ഹാസനാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ആഗോള ഗ്രോസ് മുന്നൂറു കോടിയും കടന്നു കുതിക്കുകയാണ്. ഇത്രയും വലിയ വിജയം നേടിയതിനെ കുറിച്ചു കമൽ ഹാസൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ എല്ലാ കടങ്ങളും തിരിച്ചടയ്ക്കും, മനസ്സിന് ഇഷ്ടമുള്ളത് കഴിക്കും എന്നാണ് ഇതിനെ കുറിച്ചു കമൽ ഹാസൻ പറഞ്ഞത്.
തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയുന്നതെല്ലാം താൻ നൽകുമെന്നും, വലിയ ആളാവുക എന്നതിലുപരി നല്ല മനുഷ്യനാകുക എന്ന് മാത്രമേ തനിക്കുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചെന്നൈയിൽ വെച്ച് ഒരു രക്തദാന ക്യാമ്പിൽ പത്രമാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിക്രത്തിന്റെ വിജയത്തെ കുറിച്ചു മനസ്സ് തുറന്നത്. ഒറ്റയടിക്ക് മുന്നൂറ് കോടി സമ്പാദിക്കാമെന്നു താൻ പറഞ്ഞപ്പോൾ ആർക്കും മനസ്സിലായില്ലെന്നും, ഇപ്പോൾ എങ്ങനെയാണു അത് വരുന്നതെന്ന് നിങ്ങൾക്ക് കാണാമെന്നും വിക്രത്തിന്റെ കളക്ഷൻ മുൻനിർത്തി കമൽ ഹാസൻ പറയുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിലുണ്ട്. 1986 ഇൽ റിലീസ് ചെയ്ത വിക്രമെന്ന കമൽ ഹാസൻ ചിത്രത്തിലെ കമൽ ഹാസൻ അവതരിപ്പിച്ച കഥാപത്രത്തിന്റെ ഒരു തിരിച്ചുവരവാണ് ഈ പുതിയ ചിത്രം.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.