ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ വമ്പൻ സംവിധായകൻ ശങ്കർ ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ പുനരാരംഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രണ്ടു വർഷം മുൻപാണ് ഈ ചിത്രം ആദ്യം ആരംഭിച്ചതെങ്കിലും, കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ചിത്രം നിന്ന് പോവുകയായിരുന്നു. ഏതായാലും ആരാധകർക്ക് ആവേശമേകി കൊണ്ട് ചിത്രം വീണ്ടും ആരംഭിച്ച വിവരം കമൽ ഹാസൻ തന്നെയാണ് പുറത്ത് വിട്ടത്. വമ്പൻ താരനിരയാണ് കമൽ ഹാസനൊപ്പം ഈ ചിത്രത്തിൽ അണിനിരക്കുക.
കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരും വേഷമിടും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവി വർമ്മൻ ആണ്. വസന്തബാലൻ, ചിമ്പുദേവൻ, അറിവഴകൻ എന്നീ സംവിധായകർ കൂടി ഈ ചിത്രത്തിൽ ശങ്കറിനെ സഹായിക്കാനായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. റാം ചരൺ നായകനായ പുതിയ ചിത്രവും ശങ്കർ ഇതിനൊപ്പം തന്നെയാണ് സംവിധാനം ചെയ്യുന്നത്. 1996 ഇൽ കമൽ ഹാസൻ- ശങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇതിലെ സേനാപതി എന്ന കഥാപാത്രം കമൽ ഹാസന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.