സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വിക്രം ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്. തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ വിക്രം ഇപ്പോൾ 250 കോടിയെന്ന ഗ്രോസ് മാർക്കിലേക്കാണ് കുതിക്കുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്. തന്റെ മുൻ ചിത്രമായ, കാർത്തി നായകനായ കൈതിയിലെ കഥാപാത്ത്രങ്ങളെയുമുൾപ്പെടുത്തി, അതിന്റെ കഥയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ലോകേഷ് വിക്രമൊരുക്കിയത്. അത്കൊണ്ട് തന്നെ ഇനി വരുന്ന കൈതി 2, വിക്രം 3 എന്നിവയും പരസ്പരം ബന്ധപെട്ടു കിടക്കുന്ന കഥയാകും പറയുന്നത്. ഇങ്ങനെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് തന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും, അത് വിക്രത്തിലൂടെ തന്നെ ആരംഭിച്ചത് കമൽ ഹാസൻ കാരണമാണെന്നാണ് ലോകേഷ് വെളിപ്പെടുത്തുന്നത്.
ബിഹൈന്ഡ്വൂഡ്സ് ടി.വി ക്ക് നല്കിയ അഭിമുഖത്തിലാണ് ലോകേഷ് ഇത് തുറന്നു പറയുന്നത്. വിക്രമിന് വേണ്ടി ആലോചിച്ച കഥ മറ്റൊന്ന് ആയിരുന്നെന്നും, അപ്പോഴാണ് എന്തുകൊണ്ട് കൈതിയിലെ കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നുകൂടാ എന്നുള്ള ചോദ്യം കമൽ ഹാസന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ലോകേഷ് പറയുന്നു. പിന്നീട് അങ്ങനെവരുന്ന രീതിയിൽ തിരക്കഥ പൂർത്തിയാക്കുകയായിരുന്നെന്നും ലോകേഷ് വെളിപ്പെടുത്തി. രത്നകുമാറും ലോകേഷ് കനകരാജും ചേര്ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇനി വരുന്ന കൈതി 2 ഇൽ കാർത്തിയുടെ ദില്ലി എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയാൻ പോകുന്നതെങ്കിൽ, വിക്രം 3 ഇൽ കർണ്ണൻ, റോളക്സ് എന്നീ കമൽ ഹാസൻ, സൂര്യ കഥാപാത്രങ്ങളുടെ പോരാട്ടമാവും കാണുക. കൈതി 2 ലും വിക്രമിലെ കഥാപാത്രങ്ങൾ കടന്നു വരുമെന്നുറപ്പാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.