ഉലക നായകൻ കമൽ ഹാസൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ വിക്രം തീർക്കുന്ന തിരക്കിൽ ആണ്. അതിനിടയിൽ കഴിഞ്ഞ ദിവസം അതിന്റെ സെറ്റിൽ വെച്ച് അവർ കമൽ ഹാസന്റെ ജന്മദിനം ആഘോഷിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അതിലെ മറ്റു അഭിനേതാക്കൾക്കും ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. സത്യത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം നവംബർ ഏഴിന് ആണ്. പക്ഷെ ആ ദിവസം അദ്ദേഹം സെറ്റിൽ ഉണ്ടാവാൻ സാധ്യത ഇല്ലാത്തതിനാൽ അദ്ദേഹം ഉള്ള ദിവസം അവർ അഡ്വാൻസ് ആയി തന്നെ പിറന്നാൾ ആഘോഷം നടത്തിയത് ആണ്. ആ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ നമ്മുക്ക് കാണാം. അദ്ദേഹത്തോടൊപ്പം മലയാള താരം ഫഹദ് ഫാസിലിനെയും നമ്മുക്ക് ചിത്രങ്ങളിൽ കാണാൻ സാധിക്കും. വിക്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഫഹദ് ഫാസിൽ ചെയ്യുന്നത്.
ഫഹദ് ഫാസിലിന് ഒപ്പം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, മലയാള നടൻ ചെമ്പൻ വിനോദ്, നരെയ്ൻ, കാളിദാസ് ജയറാം തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചെമ്പൻ വിനോദ് ഇതിൽ വില്ലൻ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. മാനഗരം, കാർത്തി നായകനായ കൈദി , ദളപതി വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സൂപ്പർ മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും രത്‌നകുമാറും ചേർന്നാണ്. ഫിലോമിൻ രാജ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. കമൽ ഹാസൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.